വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു




കോട്ടയം: വഴിയില്‍ കിടന്ന് ലഭിച്ച മദ്യം കഴിച്ച്‌ ചികിത്സയില്‍ കഴിഞ്ഞ മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു.

അടിമാലി അപ്‌സരക്കുന്ന് സ്വദേശി കുഞ്ഞുമോന്‍ (40 ) ആണ് മരിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 


അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് മദ്യം കഴിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അടിമാലി അപ്‌സരക്കുന്നിന് സമീപം വഴിയില്‍ കിടന്നു കിട്ടിയ മദ്യം സുഹൃത്താണ് ഇവര്‍ക്ക് നല്‍കിയത്. 


ഈ മാസം എട്ടാം തീയതിയായിരുന്നു സംഭവം. മദ്യം കഴിച്ചതോടെ മൂന്നുപേര്‍ക്കും ശാരീരിക അവശതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ട്. 

Post a Comment

Previous Post Next Post