വഴി യാത്രക്കാരിയെ ഇടിച്ചുവീഴ്‌ത്തി വാഹനം നിര്‍ത്താതെപോയ കാർ യാത്രക്കാരനായ വിമുക്തഭടന്‍ പിടിയില്‍



കോട്ടയം പാല :വിമുക്തഭടനായ ബാങ്ക് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ കാല്‍നട യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെപോയി.

പരിക്കേറ്റ യുവതിയുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വിവിരങ്ങള്‍ ശേഖരിച്ച പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തു. പൂഞ്ഞാര്‍ പനച്ചികപ്പാറ സ്വദേmശി ഈരാറ്റുപേട്ട എസ്ബിഐ ജീവനക്കാരനായ വിമുക്തഭടന്‍ നോബര്‍ട്ട് ജോര്‍ജ് വര്‍ക്കിയെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ച അപകടം സൃഷ്ടിച്ച കെഎല്‍ 35 എച്ച്‌ 4352 നമ്ബര്‍ കാറും കസ്റ്റിഡിയില്‍ എടുത്തിട്ടുണ്ട്.

ആശുപത്രിയിലേയ്ക്ക് നടന്നുപോകുന്നതിനിടെ ബൈപാസ് മുറിച്ചുകടക്കുയായിരുന്ന യാത്രക്കാരി കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ചുവീഴ്ത്തിയത്. കാറിടിച്ച്‌ തെറിച്ചുവീണ് കൈയുടെ അസ്ഥി തകര്‍ന്ന യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വ പകല്‍ ഒന്നിന് അരുണാപുരം മരിയന്‍ സെന്റര്‍ ജംങ്ഷനിലായിരുന്നു അപകടം.

അപകടത്തില്‍പ്പെട്ട് യുവതി തെറിച്ചുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും മാതൃകയാകേണ്ട വിമുക്തഭടന്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ഇടിച്ച കാര്‍ വേഗം കുറച്ചശേഷം യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാനോ റോഡില്‍ വീണുകിടന്ന ഇവരെ ആശുപത്രിയില്‍ എത്തിക്കാനോ തയ്യാറാകാതെ വാഹനം ഓടിച്ചു പോകുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. മിലട്ടറി ക്യാന്റീനില്‍നിന്ന് മദ്യം വാങ്ങാന്‍ പോവുകയായിരുന്ന നോബര്‍ട്ടിനൊപ്പം ഭാര്യയും സംഭവസമയം കാറില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.



Post a Comment

Previous Post Next Post