ചങ്ങനാശേരി: എന്‍എച്ച്183യില്‍ തുരുത്തിയിലുണ്ടായ അപകടത്തില്‍ കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്. പിക്ക് അപ്പ് വാനിന്‍റെ ഡ്രൈവര്‍ക്കും ഇന്നോവ കാറിലുണ്ടായിരുന്ന ആറുപേര്‍ക്കും ആണ് പരിക്കേറ്റത്.
പരിക്കേറ്റ ആനിക്കാട് ഇല്ലിക്കല്‍ ജോബിന്‍ ജേക്കബ്(42), സിസി തോമസ്(41), ഇവാന ലിസ് ജോബിന്‍(ആറ്), ഏദന്‍ ജോബിന്‍(13), ജെയ്ഡന്‍(10), ആഗ്നസ് (കുഞ്ഞൂഞ്ഞമ്മ-73)എന്നിവരെ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഗ്നസ് ഒഴികെ ബാക്കിയുള്ളവര്‍ ആശുപത്രി വിട്ടു.
തുരുത്തി കാനാ ഇന്‍സ്റ്റിറ്റ്യൂട്ടിനു സമീപം ഇന്നലെ ഉച്ചക്ക് 12.30നാണ് സംഭവം. ഏത്തക്കുല കയറ്റിവന്ന പിക്ക് അപ്പ് വാന്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളിലിടിക്കുകയായിരുന്നു.
ചങ്ങനാശേരി പൊലീസെത്തിയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കി റോഡിലെ ഗതാഗത തടസം നീക്കിയത്.