മംഗളൂരു :ഗോവയില്‍ പുതുവര്‍ഷം ആഘോഷിച്ചതിന് ശേഷം മടങ്ങിയ സംഘത്തിന്റെ കാറും കര്‍ണാടക ആര്‍.ടി.സി. ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മരണം.കര്‍ണാടക കാര്‍വാറിലെ അങ്കോളയിലുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേര്‍ മലയാളികളാണ്.
കാറില്‍ യാത്രചെയ്ത തിരൂര്‍ വേമണ്ണ സ്വദേശി നിപുണ്‍ പി. തെക്കേപ്പാട്ട് (28), തൃശ്ശൂര്‍ വടുകര പുളിയംപൊടി പീറ്ററിന്റെ മകന്‍ ജെയിംസ് ആല്‍ബര്‍ട്ട് (24), കന്യാകുമാരി കള്‍ക്കുളത്തില്‍ താമസിക്കുന്ന ശ്രീനിലയത്തില്‍ സുനിലിന്റെ മകന്‍ ആനന്ദ് ശേഖര്‍ (24), തിരുപ്പതി സ്വദേശി അരുണ്‍ പാണ്ഡ്യന്‍ (24) എന്നിവരാണ് മരിച്ചത്.കാര്‍ ഡ്രൈവര്‍ മലപ്പുറം സ്വദേശി മുഹമ്മദ് ലതീബ് ഗുരുതരമായ പരിക്കോടെ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദേശീയപാത 66-ല്‍ അങ്കോള ബലേഗുളിയിലാണ് അപകടം. ഗോവയില്‍ പുതുവര്‍ഷം ആഘോഷിച്ചു ഗോകര്‍ണത്തേക്കു പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. അങ്കോള ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി. ചെന്നൈ എസ്.ആര്‍.എം. സര്‍വകലാശാലയിലെ പിഎച്ച്.ഡി. വിദ്യാര്‍ത്ഥിയാണ് നിപുണ്‍.
ജല അഥോറിറ്റി എംപ്ലോയീസ് യൂണിയന്‍ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയും തിരൂര്‍ അക്ഷര കോളേജ് പ്രിന്‍സിപ്പലുമായ പുരുഷോത്തമന്‍ തെക്കേപ്പാട്ടിന്റെ മകനാണ്.അമ്മ: നളിനി. സഹോദരി: നിത.ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പില്‍.ആനന്ദ് ശേഖര്‍ എം.എ. ജേണലിസം വിദ്യാര്‍ത്ഥിയാണ്.ജെയിംസ് ആല്‍ബര്‍ട്ട് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയുമാണ്.