കോഴിക്കോട്: മകളെ ഡോക്ടറെ കാണിച്ച് മടങ്ങവേ ബസ് സ്‌കൂടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം.
ഒപ്പമുണ്ടായിരുന്ന മകള്‍ നാലു വയസുകാരി ആഇശ സൈദ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. എന്‍ജിഒ ക്വാര്‍ടേഴ്‌സ് മാലൂര്‍കുന്ന് പറക്കുളം ഫാത്വിമ സുല്‍ഫത് (33) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ പൊറ്റമ്മലിലാണ് അപകടം. മകളെ
ഡോക്ടറെ കാണിച്ച് കോട്ടുളിയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സ്‌കൂടര്‍ മറിഞ്ഞ് ഫാത്വിമ സുല്‍ഫത് ബസ്സിനടിയില്‍പെടുകയായിരുന്നു. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു. സിപിഎം പറക്കുളം ബ്രാഞ്ച് അംഗമാണ് ഫാത്വിമ സുല്‍ഫത്.
ഭര്‍ത്താവ്: മുഹമ്മദ് സ്വാലിഹ് (എകെ സ്റ്റോര്‍സ്). മക്കള്‍: ശസിന്‍ മുഹമ്മദ് (സെന്റ് ജോസഫ് സ്‌കൂള്‍), ആഇശ സൈദ (യുകെജി വിദ്യാര്‍ഥിനി, നസറത്ത് മഹല്‍ സ്‌കൂള്‍). പിതാവ്: ആലിക്കോയ. മാതാവ്: പരേതയായ അഫ്‌സത്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, നുഫൈസ, മാശിദ.