മിനി ഊട്ടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു 3വയസ്സുകാരി മരണപ്പെട്ടു

 


മലപ്പുറം നെടിയിരുപ്പ് NH കോളനി.... മിനി ഊട്ടി റോഡിൽ കാർ താഴ്ചയിലേക്ക്മറിഞ്ഞു , നെടിയിരുപ്പ് ചേർളകുണ്ട് കാരി പള്ളിയാളി ഹാരിസിന്റെ മകൾ ഫാത്തിമ ഇൽഫയാണു മരിച്ചത്. വേങ്ങര കാരാത്തോട്ടിലെ ഭാര്യവീട്ടിലേക്കു കുടുംബത്തോടൊപ്പം പോകുമ്പോൾ ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം. പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവർക്ക് ചെറിയ പരുക്കുകളുണ്ട്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയവരാണു രക്ഷാപ്രവർത്തനം നടത്തിയത്...റോഡിലെ കുഴി വെട്ടി ക്കുന്നതിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്  ആ അപകട സമയം അതിലെ പോയ ടിപ്പർ ലോറിയിൽ ആണ് കുട്ടിയെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ എത്തിച്ചത് അപ്പോയെക്കും കുട്ടി മരണപ്പെട്ടു 



Post a Comment

Previous Post Next Post