വയനാട് പേരിയ: പേരിയ ചുരത്തിൽ രണ്ടാം വളവിൽ ലോറി താഴ്ചയിലേക്ക്
മറിഞ്ഞു. കർണാടകയിൽ നിന്നും പെയിന്റുമായി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ
അർധരാത്രിയിലാണ് സംഭവം. അപകടത്തിൽ ലോറി ഡ്രൈവർ കർണ്ണടക സ്വദേശി ബസുരാജ് (30), സഹായി ചന്ദ്ര (27) എന്നിവർക്ക്
പരിക്കേറ്റു. ഇരുവരേയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേ
ശിപ്പിച്ചു. ഇതിൽ ബസുരാജിന്റെ പരിക്ക് ഗുരുതരമാണ്. ലോറിയുടെ
ക്വാബിനുള്ളിൽ കുടുങ്ങിയ ബസുരാജിനെ പേരാവൂർ, ഇരിട്ടി ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും,പോലീസും, പേരിയ റെസ്ക്യൂ ടീമും ,ജാഗ്രത സമിതിയും ചേർന്ന് നാല് മണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷിച്ചത്. താഴേക്ക് മറിഞ്ഞ ലോറി മരത്തിൽ കുടുങ്ങി
താഴ്ചയിലേക്ക് പോകാതെയിരുന്നത് മൂലം വലിയ അപകടം ഒഴിവായി.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100