തമിഴ്നാട് മധുരയില്‍ നടന്ന ജെല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ് 19 പേര്‍ക്ക് പരുക്ക്. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി മധുര അവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിലാണ് സംഭവം.
ഇതില്‍ 11 പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊങ്കലിനോട് അനുബന്ധിച്ച് മാട്ടുപ്പൊങ്കല്‍ ദിവസമായ ഇന്നാണ് തമിഴ്നാട്ടില്‍ പ്രധാനമായും ജെല്ലികെട്ട് നടക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.