പാലക്കാട്; കവുങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചു.
വട്ടമണ്ണപ്പുറം അണയംങ്കോട്ടില്‍ കല്ലിങ്ങല്‍ ജംഷീദ് ബാബുവിന്റെ മകന്‍ ഷാമില്‍ (14) ആണ് മരിച്ചത്. എടത്തനാടുകരയില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.
ഫുട്‌ബോള്‍ കളിക്കാന്‍ വേണ്ടി ഗോള്‍ പോസ്റ്റ് ഒരുക്കാന്‍ കൂട്ടുകാരുടെ കൂടെ കമുങ്ങ് മുറിക്കുന്നതിനിടെ മരം ശരീരത്തിലേക്ക് വീഴുകയായിരുന്നു. സലീനയാണ് അമ്മ. സഹോദരന്‍: സാനിദ്. സംസ്കാരം വെള്ളിയാഴ്ച.