കാസര്‍ക്കോട് വിനോദയാത്രയ്ക്ക് എത്തിയവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 38 പേര്‍ക്ക് പരുക്ക്



കാസര്‍ക്കോട് പനത്തടിയില്‍ റാണിപുരത്ത് വിനോദയാത്രയ്ക്ക് എത്തിയവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. 38 പേര്‍ക്ക് പരുക്കേറ്റു.

കര്‍ണാടക സ്വദേശികളാണ് ഇവരെന്നാണ് വിവരം. പനത്തടി ടൗണിലാണ് ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മൈസൂറു ബാബ അറ്റോമിക് റിസര്‍ച് സെന്ററിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.


49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ 28 പേരെ പൂടങ്കല്ല് താലൂക് ആശുപത്രിയിലും സാരമായി പരിക്കുപറ്റിയ 10 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.


റാണിപുരം സന്ദര്‍ശിച്ച ശേഷം ബേക്കല്‍ കോട്ടയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post