മുംബൈ: നാസിക്-ഷിർദി ഹൈവേയിൽ
പഠാരെയ്ക്ക് സമീപം സായിബാബ ഭക്തർ
സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10
പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ഇതിൽ 17പേരുടെ നില ഗുരുതരമാണ്.
മുംബൈയിൽ നിന്ന് 180 കിലോമീറ്റർ
അകലെ നാസിക്കിലെ സിന്നാർ തഹസിൽ
പഠാരെക്ക് സമീപം രാവിലെ 7
മണിയോടെയാണ് അപകടം നടന്നതെന്ന്
വാർത്താ ഏജൻസിയായ പി.ടി.ഐ
റിപ്പോർട്ട് ചെയ്തു. ഷിർദിയിലേക്ക് സായി ഭക്തരുമായി
പോവുകയായിരുന്ന ടൂറിസ്റ്റ് ബസിൽ 45
യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ
ഏഴുപേർ സ്ത്രീകളാണ്. പരിക്കേറ്റവരെ
സിന്നാർ റൂറൽ ആശുപത്രിയിലും
സിന്നാറിലെ സ്വകാര്യ ആശുപത്രിയിലും
പ്രവേശിപ്പിച്ചതായി വാവി പൊലീസ്
അറിയിച്ചു.