ഇടുക്കി തൊടുപുഴ പുളിയമല
സംസ്ഥാനപാതയിൽ വാഴവരയ്ക്ക്
സമീപമാണ് അപകടമുണ്ടായത്. ഇന്ന്
വൈകിട്ട്
നാലരയോടുകൂടിയായിരുന്നു അപകടം.
നിരവധിപേർക്ക് പരിക്കേറ്റതായാണ്
പ്രാഥമിക വിവരം. അപകടത്തെ
തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം
പൂർണ്ണമായി തടസ്സപ്പെട്ടു. കുമളിയിൽ
നിന്നും തൊടുപുഴയ്ക്ക്
പോകുകയായിരുന്നു സ്വകാര്യ ബസ്സും
ഇടുക്കിയിൽ നിന്ന് കട്ടപ്പനയ്ക്ക്
പോവുകയായിരുന്ന ടാങ്കർ ലോറിയും
തമ്മിലാണ് കൂട്ടിയിടിച്ചത്.
അമിതവേഗത്തിൽ എത്തിയ ടാങ്കർ
ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ്സിൽ
ഇടിക്കുകയിരുന്നു എന്നാണ്
ദൃക്സാക്ഷികൾ പറയുന്നത്.
പരിക്കേറ്റവരെ കട്ടപ്പനയിലെ വിവിധ
ആശുപത്രികളിൽ
പ്രവേശിപ്പിക്കുകയാണ്. നിരവധി
പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക
വിവരം. പോലീസ് സ്ഥലത്തേക്ക്
എത്തിച്ചേരുന്നു.