ആലപ്പുഴ: ലോഡ് ഇറക്കുന്നതിനിടെ ടിപ്പര്‍ലോറിയുടെ പിന്‍വശത്തെ ഡോര്‍ തലയിലിടിച്ച് ഉടമക്ക് ദാരുണാന്ത്യം. മണ്ണഞ്ചേരി പൊന്നാട് വാഴയില്‍ മൈതീന്‍ കുഞ്ഞ് മേത്തര്‍ (മണിയുടെ) മകന്‍ താജുദ്ദീന്‍ (50) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 8.30ന് ആലപ്പുഴ ബീച്ചിലെ വിജയ് പാര്‍ക്കിനു സമീപമായിരുന്നു അപകടം.
ലോഡ് ഇറക്കുന്നതിനിടെ പിന്‍വശത്തെ ഡോര്‍ തനിയെ തുറന്നില്ല. തുടര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് തുറന്ന് ലോഡ് ഇറക്കി. ഇതിനിടെ ലോഡ് പൂര്‍ണമായും ഇറങ്ങിയോയെന്ന് പരിശോധിക്കുന്നതിനിടെ താജുദ്ദീന്‍റെ തലയിലേക്ക് ഡോര്‍ വന്നിടിക്കുകയായിരുന്നു.
ജില്ല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
മാതാവ്: പരേതയായ ബീവി കുഞ്ഞ്. ഭാര്യ:ഷമി. മക്കള്‍: ആഷിഖ്, ഹുസൈന്‍, ഇഹ്സാന്‍.