കൊയിലാണ്ടി :പന്തലായനി
പടിഞ്ഞാറെതാഴെ വയലിൽ ഒരു
മൃതദേഹം കണ്ടെത്തി.
മധ്യവയസ്കനെന്ന് തോന്നിക്കുന്നയാൾ
വയലിൽ വീണ് മരിച്ച നിലയിലാണ്
കണ്ടെത്തിയത്. വെള്ളത്തിൽ കമിഴ്ന്നു
കിടക്കുന്നതിനാൽ മുഖം കാണാൻ
സാധിക്കുന്നില്ല.
ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ്
വെള്ളിലാട്ട് അംഗനവാടിക്ക് സമീപം
പടിഞ്ഞാറെതാഴെ വയലിൽ
വെള്ളത്തിൽ മൃതദേഹം കമ്
കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാവി മുണ്ടും
ടീഷർട്ടുമാണ് വേഷം എന്നാണ്
മനസിലാക്കുന്നത്. നാട്ടുകാർ
വിവരമറിയിച്ചതിനെ തുടർന്ന് പോലീസ്
സ്ഥലത്തെത്തി നടപടികൾ
ആരംഭിച്ചിട്ടുണ്ട്