കോഴിക്കോട്കുന്നമംഗലം : കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന് സമീപം ദേശീയ പാതയിയിലുണ്ടായ
വാഹനപകടത്തിൽ യുവാവ് മരിച്ചു. കാരന്തൂർ ചേനത്ത് മുനീറിന്റെ മകൻ മുഹമ്മദ് അഫ് ലഹ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. കുന്ദമംഗലം താജ് സ്റ്റേഷനറിയിലെ ജീവനക്കാരനാണ്. മാതാവ്: നസീമ. സഹോദരങ്ങൾ: അഫ്റ , റിൻഷ.
കാരന്തൂരിലേക്ക് പോവുകയായിരുന്ന
ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ മുന്നിൽ
പോവുകയായിരുന്ന കാറിൽ
ഇടിക്കുകയായിരുന്നു. ഇടിയുടെ
ആഘാതത്തിത്തിൽ റോഡിലേക്ക്
തെറിച്ചു വീണ ഇദ്ദേഹം കുന്നമംഗലം
ഭാഗത്തേക്ക് പോവുകയായിരുന്ന
ബസ്സിനടിയിൽ കുടുങ്ങുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ
കോളേജ് ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല.