കോട്ടയം മറിയപ്പള്ളിയില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യ സംസ്ഥാന തൊഴിലാളി കുടുങ്ങി. ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി ശുശാന്ത് ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്.
രാവിലെ 9:30 മണിയോടെയായിരുന്നു അപകടം.
വിടിന്‍റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിനാണ് മൂന്ന് തൊഴിലാളികള്‍ എത്തിയത്. നിര്‍മാണം പുരോഗമിക്കുന്നതിനിടെ വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു.
തൊഴിലാളിയുടെ കഴുത്തുവരെ മണ്ണ് മൂടിപോവുകയായിരുന്നു. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍, മണ്ണ് വീണ്ടും ഇടിയുന്നതിനാല്‍ തൊഴിലാളിയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
ഇതേതുടര്‍ന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.