കൊച്ചി കാലടി ബസ് സ്റ്റാന്‍ഡിനു മുന്നിലെ പെട്രോള്‍ പമ്ബിനു സമീപം ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.
കുറുമശ്ശേരി സ്വദേശി തെക്കേപ്പറമ്ബില്‍ വീട്ടില്‍ ഷാജി (59) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം.
ബൈക്ക് യാത്രികന്റെ പിറകില്‍ ടോറസ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ ഷാജി മരിച്ചു. ടോറസ് ഷാജിയുടെ ദേഹത്ത് കൂടെ കയറിയിറങ്ങി.