പാലക്കാട് പെരുവെമ്പ് സ്വദേശി ഭവിനാണ് ബൈക്ക് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 4 മണിക്ക് കല്ലേക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം ഉണ്ടായത്. ലക്കിടി ജവഹർലാൽ നെഹ്റു കോളേജ് അവസാന വർഷ എൻജിനീയറിങ് വിദ്യാർത്ഥിയാണ് ഭാവിൻ. മറ്റൊരു സുഹൃത്തുമൊത്ത് പാലക്കാട്ടേക്ക് വരുമ്പോൾ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷനെ മറികടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഉടനെതന്നെ ഹൈവേ പോലീസ് എത്തി പാലക്കാട് ജില്ലാ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ സഞ്ചരിച്ച യാക്കര സ്വദേശിയായ സുഹൃത്ത് അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇
കാരുണ്യ ആംബുലൻസ് സർവീസ് മണ്ണാർക്കാട് 9946006880