അങ്കമാലി : വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുറുമശ്ശേരി ചീരകത്തില്‍ വീട്ടില്‍ ജേക്കബിന്‍റെ മകന്‍ റോണി ജേക്കബാണ് (23) മരിച്ചത്.
ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരനായ പൊയ്ക്കാട്ടുശ്ശേരി കൂടമനപ്പറമ്ബില്‍ വീട്ടില്‍ കൃഷ്ണനെ (54) അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 6.40 ഓടെ പൊയ്ക്കാട്ടുശ്ശേരി ചൂണ്ടാംതുരുത്തി പാലത്തിന് സമീപമായിരുന്നു അപകടം. നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ എയര്‍ടിക്കറ്റ് ഓഫീസ് ജീവനക്കാരനായ റോണി വീട്ടില്‍ നിന്ന് ജോലിക്ക് പോകുമ്ബോഴായിരുന്നു അപകടം.
റോഡില്‍ തെറിച്ച് വീണ റോണിയെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മാതാവ്: വാപ്പാലശ്ശേരി എടക്കളത്തൂര്‍ കുടുംബാംഗം മോളി. സഹോദരി: റിനി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് കുറുമശ്ശേരി ലിറ്റില്‍ ഫ്ളവര്‍ പള്ളി സെമിത്തേരിയില്‍.