കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ
നേര്യമംഗലം വനത്തിലാണ് നിയന്ത്രണം
നഷ്ട്ടപ്പെട്ട കാർ അപകടത്തിൽപെട്ടത്.
ചീയപ്പാറക്കും വാളറയ്ക്കും ഇടയിലാണ്
അപകടം നടന്നത്. ഇന്ന് രാവിലെ 9
മണിയോടെയായിരുന്നു
അപകടമുണ്ടായത്.
വാഹനമോടിച്ചിരുന്ന ഡ്രൈവർ
ഉറങ്ങിപ്പോയതാകാം
അപകടകാരണമെന്നാണ് പ്രാഥമീക
വിവരം. മൂന്നാറിൽ നിന്നും എറണാകുളം
ഭാഗത്തേക്ക് പോയ വാഹനമാണ്
അപകടത്തിൽപെട്ടത്.
വാഹനത്തിൽ കുടുങ്ങിക്കിടന്ന
ഡ്രൈവറെ പ്രദേശവാസികളും
ഇതുവഴിയെത്തിയ വാഹന
യാത്രക്കാരും ചേർന്നാണ്
പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട
ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല.
അബോധാവസ്ഥയായ ഡ്രൈവറെ
എറണാകുളത്തെ ആശുപത്രിയിലേക്ക്
മാറ്റി. അപകടത്തിൽ വാഹനം
പൂർണമായി തകർന്നിട്ടുണ്ട്.