തിരുവനന്തപുരം വർക്കല പുല്ലാനിക്കോട് തടി കയറ്റി വന്ന
പിക്ക് അപ്പ് വാഹനം മറിഞ്ഞു.വർക്കല
മാവിള കരുനിലക്കോട് റോഡിൽ
കുഴിവിളാകം ക്ഷേത്രത്തിനു സമീപമാണ്
അപകടം ഉണ്ടായത്.തടി കയറ്റി വന്ന
വാഹനം കയറ്റം കയറി വന്നപ്പോൾ
വാഹനത്തിന്റെ മുൻ ഭാഗം പൊങ്ങി താഴെക്ക്
മറിയുകയായിരുന്നു. വെണ്ണിക്കോട് സ്വദേശി
ഡ്രൈവർ ലാജി (31), സഹായി
വലയന്റെകുഴി അരുൺ (21) എന്നിവരെ
പരിക്കുകളോടെ വർക്കല ഫയർ ഫോയസ്
രക്ഷപെടുത്തി ആശുപത്രി പ്രവേശിപ്പിച്ചു