ആലുവ: മണപ്പുറം നടപ്പാലത്തില്‍ നിന്ന് പെരിയാറ്റിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരായ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെടുത്തത്. ഏകദേശം 55 വയസ് പ്രായം തോന്നിക്കുന്ന ആൾ പാൻസും ഷർട്ടും ഷൂസുമാണ് ധരിച്ചിരിക്കുന്നത്. രാവിലെ 11ന് ആണ് ഇയാൾ പുഴയിലേക്ക് ചാടിയതെന്ന് പാലത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. കയ്യിലുള്ള പണം പുഴയിലേക്കെറിഞ്ഞ ശേഷമാണ് ചാടിയത്. കാറിന്‍റെ താക്കോൽ പാൻസിന്‍റെ പോക്കറ്റിൽ നിന്ന് ലഭിച്ചിട്ടുണ്ട്.