തൊടുപുഴ: മൂന്നാര്‍ കുണ്ടളയ്ക്ക് സമീപം വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഒരാള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.
ഒരാള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു.
ഒന്നരമണിക്കൂര്‍ മുന്‍പായിരുന്നു സംഭവം. വിനോദ സഞ്ചാരികളുമായെത്തിയ ട്രെമ്ബോ ട്രാവലറിലാണ് മണ്ണിടിഞ്ഞ് വീണത്. ഉടന്‍ തന്നെ സമീപത്തുണ്ടായവര്‍ വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്തി. എന്നാല്‍ വാഹനത്തില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്.
പൊലീസ് സംഘം സ്ഥലത്തെത്തി. ശനിയാഴ്ചയായതിനാല്‍ മൂന്നാറില്‍ ഇന്ന് വിനോദസഞ്ചാരികള്‍ നിരവധി എത്തിയിരുന്നു.അപകടത്തില്‍പ്പെട്ടവരെ കുറിച്ച് കൂടുതല് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.