മാനന്തവാടി ടിപ്പര്‍ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്




വയനാട്:മാനന്തവാടി കണിയാരത്ത് ടിപ്പർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം നിയന്ത്രണം വിട്ട ബസ് സ്വകാര്യകെട്ടിടത്തിൽ ഇടിച്ചു കയറി. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു..

 കെഎസ് ആർടിസി ഡ്രൈവറടക്കം 13 ഓളം യാത്രക്കാർക്കും പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, കൊട്ടിയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറുമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ടിപ്പറുമായിടിച്ച ശേഷം കെഎസ്ആർടിസി ബസ് സമീപത്തെ കടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കടയ്ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆

Post a Comment

Previous Post Next Post