പാലക്കാട് കൊല്ലങ്കോട് മംഗലം -ഗോവിന്ദാപുരം സംസ്ഥാന പാതയിൽ കൊല്ലങ്കോട് സബ് ട്രഷറി ജങ്ഷന് സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു.
കൊല്ലങ്കോട് നെന്മേനി കോവിലകം പറമ്പിൽ ലോട്ടറി വിൽപ്പന തൊഴിലാളിയായ അള്ളാപിച്ചയുടെ മകൻ അഫ്സൽ (28) ആണ് വ്യാഴാഴ്ച്ച വൈകീട്ട് ഏഴേകാലോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. അഫ്സൽ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് വീണ അഫ്സലിന്റെ ദേഹത്തുകൂടി സ്വകാര്യ ബസ് കയറിയാണ് മരണമെന്ന് പരിസരത്തുണ്ടായിരുന്ന വർ പോലീസിന് മൊഴി നൽകി. നെന്മേനിയിലെ വീട്ടിൽ നിന്നും ഭക്ഷണം വാങ്ങാൻ കൊല്ലങ്കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന നെടുമണി സ്വദേശികളായ മുരുകാണ്ടിയുടെ മകൻ ബാബു (46), കനകരാജ് (34) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് അഫ്സലിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് 👇
PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE പട്ടിക്കാട്
9656701101 , 9496307101