കോഴിക്കോട് വടകര: തിരുവള്ളൂര്‍ ചാനിയം കടവ് റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴോടെ തിരുവള്ളൂര്‍ അപ്പുബസാറിലാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കാര്‍ ഓടിച്ച പൊലീസുകാരനടക്കം ഗുരുതര പരിക്കുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.