മണ്ണിനടിയില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു; ആശുപത്രിയിലേക്ക് മാറ്റി



കോട്ടയം മറിയപ്പളളിയില്‍ നിര്‍മാണജോലിക്കിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി.ഇതരസംസ്ഥാന തൊഴിലാളിയായ സുശാന്ത് ആണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.രണ്ട് മണീക്കുറോളം നീണ്ട രക്ഷ പ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇദ്ദേഹത്തെ പുറത്തെടുക്കാനായത്.രക്ഷപ്രവര്‍ത്തനത്തിന് നാട്ടുകാരും ഫയര്‍ ഫോഴ്‌സും നേത്വതം നല്‍കി.


ഇന്ന് രാവിലെ കോട്ടയം മറിയപ്പളളിയില്‍ മഠത്തുകാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട് നിര്‍മാണജോലിക്കിടെയാണ് അപകടം നടക്കുന്നത്.മൂന്ന് തൊഴിലാളികളായിരുന്നു സ്ഥലത്തെത്തിയത്.മണ്ണ് നീക്കുന്നതിനിടെ സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു.അപടകത്തില്‍പെട്ട് മറ്റ് രണ്ട് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.എന്നാല്‍ ഈ മണ്ണില്‍ അകപ്പെട്ട തൊഴിലാളിയുടെ നെഞ്ച് താഴെയുളള് ഭാഗം മണ്ണിന് താഴെയായിരന്നു.

Post a Comment

Previous Post Next Post