മലപ്പുറം വളാഞ്ചേരി ആതവനാട് കാർത്തല ചുങ്കത്ത് വെച്ച് ടോറസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒരാളുടെ നില ഗുരുതരം.
ആതവനാട് പരിതി കാവുങ്ങൽ വെട്ടിക്കാട് ബാപ്പുവിന്റെ മകൻ നാസിഫ് (18)ആണ് മരിച്ചത്.
ചോറ്റൂർ സ്വദേശി കളത്തിൽ തൊടി അലിമോൻ ന്റെ മകൻ ജാസിർ ആണ് ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
ബൈക്കിൽ ഇടിച്ച ശേഷം ലോറി നാസിഫിന്റെ ദേഹത്തു കയറുകയായിരുന്നു.
മൃതദേഹം വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
റിപ്പോർട്ട് മുബാറക്ക് വളാഞ്ചേരി