കോഴിക്കോട് : കുറ്റ്യാടി മൊകേരിയില്‍ കാര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. സംസ്ഥാനപാതയില്‍ മൊകേരി ടാക്കീസിന് സമീപം ഇന്ന് രാവിലെയാണ് അപകടം.
നരിക്കൂട്ടം ചാല്‍ സ്വദേശി എം സി കൃഷ്ണന്‍, തമിഴ്നാട് സ്വദേശി മുരുകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നരികൂട്ടും ചാലില്‍ നിന്ന് മൊകേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിര്‍ദേശില്‍ വന്ന കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ രണ്ടു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.