വയനാട് കല്പറ്റ: ട്രെയിൻ തട്ടി വയനാട് സാദേശിയായ യുവാവ് മരണപെട്ടു പിണങ്ങോട് പള്ളിക്കണ്ടി മുസ്തഫ മുസ്‌ലിയാർ- സക്കീന ദമ്പതികളുടെ മകൻ മുഹമ്മദ് സാബിത്ത്(26) ആണ് മരണപെട്ടത്. ഇന്നലെ രാത്രിയിൽ 8.30 ഓടെ കാസർഗോഡ് മാലിക്ക് ഇബ്നു ദീനാർ ഓവർബ്രിഡ്ജിന് താഴെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു
ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും
നടപടി ക്രമങ്ങൾ മുഴുവൻ
പൂർത്തിയാക്കി ബന്ധുക്കൾക്ക്
മൃതദേഹം വിട്ടുനൽകി. ഇടിച്ച ട്രെയിൻ
ഏതാണെന്നു ഇപ്പോഴും സ്ഥിതീകരിക്കാൻ കഴിഞ്ഞിട്ടില്ല. മൊബൈൽ ടെക്നീഷ്യൻ ആയ സാബിത്ത് ജോലി ആവശ്യാർഥം ആണ് കാസർഗോഡ് എത്തിയത്.സഹോദരങ്ങൾ നുസ്രത്ത്, ഹഫ്സത്ത്, ഫഹീം, രാത്രിയോടെ
സ്വദേശമായ പിണങ്ങോട് ഖബറടക്കം
നടക്കും.