ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു; യുവാവ് മരിച്ചു



മുന്നാട്: ടയര്‍ പൊട്ടിത്തെ റിച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ബേഡകം തോര്‍ക്കുളത്തെ കെ.സുധീഷ് (26) ആണ് ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ മുന്നാട് വടക്കേക്കര കാവില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. സുഹൃത്ത് ശരത്തിനൊപ്പം ബന്തടുക്ക ഭാഗത്തേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിറകിലെ ടയര്‍ പൊട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് പിറകില്‍ ഇരിക്കുകയായിരുന്ന സുധീഷ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്‌കൂട്ടറോടിച്ച ശരത്തിനും പരിക്കേറ്റിരുന്നു. പരേതനായ രാമന്റെയും സരോജിനിയുടെയും മകനാണ്. മരപ്പണിക്കാരനാണ് സുധീഷ്.

Post a Comment

Previous Post Next Post