തൃപ്പൂണിത്തുറയിൽ ബൈക്കിൽ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി ബസ്സ്‌ കയറി ഇറങ്ങി ദാരുണാന്ത്യം



കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്ക് ഇടിച്ച്

റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിക്ക്

ദാരുണാന്ത്യം. പിറകിൽ വന്ന ബസ് യുവതിയുടെ

ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക്

സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടീവ്

കാവ്യ ധനേഷാണ് മരിച്ചത്.രാവിലെ 9.30 ഓടെ

തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിൽ വെച്ചാണ്

അപകടം നടന്നത്. യുവതിയുടെ പിറകിലായി വന്ന ബൈക്ക്

യാത്രക്കാരൻ ഓവർടേക്ക് ചെയ്ത് കയറിയതിന്

ശേഷം അലക്ഷ്യമായി യൂ ടേൺ

എടുക്കുകയായിരുന്നു. ഈ ബൈക്കിന്റെ

പുറകിൽ ഇടിച്ച് യുവതി സ്കൂട്ടറിൽ നിന്നും

റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട്

പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ

കയറി ഇറങ്ങുകയായിരുന്നു.

യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട്

പോയെങ്കിലും യാത്രാമധ്യേ

മരണപ്പെടുകയായിരുന്നു. അതേസമയം

അലക്ഷ്യമായി ബൈക്ക് ഓടിച്ച് അപകടം

ഉണ്ടാക്കിയ വാഹനം നിർത്താതെ

പോവുകയുമാണ് ഉണ്ടായത്.


Post a Comment

Previous Post Next Post