ചെന്നൈ: തമിഴ്‌നാട് മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു സ്‌ത്രീയടക്കം അഞ്ചുപേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതര പരിക്ക്.
മധുര തിരുമംഗലം അഴകുചിറയിലെ പടക്കനിര്‍മാണ ശാലയ്ക്കാണ് തീപിടിച്ചത്. ഒരു മണിക്കൂര്‍ മുന്‍പായിരുന്നു സംഭവം.
തീപിടിത്തത്തില്‍ വെടിമരുന്ന് ശേഖരിച്ചുവച്ചിരുന്ന മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. പതിനഞ്ച് ജോലിക്കാരാണ് ഈ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നത്. അമ്മാസി, വല്ലരസ്, ഗോപി, വിക്കി, പ്രേമ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.