കോഴിക്കോട് കൊയിലാണ്ടി.ചേമഞ്ചേരി വെറ്റിലപ്പാറയിൽ റോഡരികിലെ കുഴിയിലേക്ക് വാഹനം മറിഞ്ഞ് അപകടം. ഹോട്ടൽ ഡൈൻ ഹൗസിന് മുൻപിലായി റോഡരികിൽ ബൈപ്പാസ്സിന് വേണ്ടി എടുത്ത കുഴിയിൽ വാഹനം മറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ച
നാലുമണിയോടെയായിരുന്നു അപകടം.
ദേശീയ പാത വികസനത്തിന്റെ
ഭാഗമായി റോഡരികിൽ എടുത്ത
കുഴിയിൽ നിയന്ത്രണം വിട്ട് കാർ
തലകീഴായ് മറിയുകയായിരുന്നു. ഡസ്റ്റർ
കാറാണ് അപകടത്തിൽ പെട്ടത്.
വാഹനം കുഴിയിൽ തലകുത്തനെ
കിടക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെ
ആശുപത്രിയിലേക്ക് കൊണ്ട്
പോയതായി നാട്ടുകാർ പറഞ്ഞു.