കോഴിക്കോട് അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഒരു മരണം; രണ്ടുപേര്‍ ചികിത്സയില്‍



 കോഴിക്കോട്:  പൂവാട്ടുപറമ്ബില്‍ അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മല്‍ ചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് കുത്തേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.


ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. അടയ്ക്ക പറിച്ചു നല്‍കുന്ന തൊഴിലാളികളാണ് മൂന്നുപേരും. മരിച്ച ചന്ദ്രന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Previous Post Next Post