വടകര: സിഗ്നല്‍ പ്രവര്‍ത്തനം നിലച്ച ദേശീയപാത അടക്കാത്തെരു ജങ്ഷനില്‍ അപകടം തുടര്‍ക്കഥയായി. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു
ഞായറാഴ്ച രാവിലെ 7.30ഓടെയാണ് അപകടം.
ദേശീയ പാതയിലൂടെ വരുകയായിരുന്ന കാര്‍ വില്യാപ്പള്ളി ഭാഗത്തുനിന്നും കുറുകെവന്ന ബൈക്കിനെ കണ്ടതോടെ പെട്ടെന്ന് നിര്‍ത്തുകയുണ്ടായി. കാറിനു പിറകെവന്ന മയ്യഴി പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറി കാറിനുപിന്നില്‍ ഇടിച്ചു. പിന്നാലെ കാര്‍ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. ബൈക്ക് ഓടിച്ച ചോറോട് സ്വദേശി സഹദിന് (27) പരിക്കേറ്റു. ദേശീയപാതയുടെ പ്രവൃത്തി ആരംഭിച്ചതിനാല്‍ ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തനരഹിതമായതോടെ ദേശീയപാതയിലൂടെ വാഹനങ്ങള്‍ പോകുമ്ബോള്‍ വില്യാപ്പള്ളി ഭാഗത്തുനിന്നും വടകര പഴയ സ്റ്റാന്‍ഡ് റോഡിലേക്കും പുതിയ സ്റ്റാന്‍ഡില്‍നിന്ന് വില്യാപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഒരു നിയന്ത്രണവും
ഇല്ലാതെ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. പേരിന് ചിലസമയങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിക്ക് ആളെ നിയമിക്കാറാണ് പതിവ്.
അപകടം ഒഴിവാക്കാന്‍ നടപടി വേണമെന്ന് നിരന്തരം ആവശ്യമുയരുമ്ബോള്‍ അധികൃതര്‍ അവഗണന തുടരുകയാണ്.