അങ്കമാലി: വിദ്യാര്‍ത്ഥി സ്‌കൂള്‍ ഗ്രൗണ്ടില്‍ കായിക പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു.
അങ്കമാലി ഡീപോള്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാമുവല്‍ സിജിയാണ് (13) മരിച്ചത്.
നെടുമ്ബാശ്ശേരി മേക്കാട് തുരുത്തിശേരി പാലാങ്കുഴി വീട്ടില്‍ സിജി വര്‍ഗീസിന്റെ മകനാണ്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. കുഴഞ്ഞുവീണ ഉടനെ അങ്കമാലി രാജഗിരി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.