മലപ്പുറം വളാഞ്ചേരി :ദേശീയപാത 66 സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ പഴയ സർക്കിൾ ഓഫീസിന് സമീപം വെച്ചുണ്ടായ അപകടത്തിൽ കാവുംപുറം സ്വദേശിനിയായ യുവതി മരണപ്പെട്ടു കാവുംപുറം സ്വദേശിനി ഉണ്ണിയേങ്ങൽ വീട്ടിൽ യൂസഫ് സൈനബ ദമ്പതികളുടെ മകൾ ജുമൈല (23) യാണ് മരണപ്പെട്ടത്. വളാഞ്ചേരിയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് മോട്ടോർസൈക്കിൾ തൊട്ട് മുൻപിൽ ഉണ്ടായിരുന്ന കാറിൽ ഇടക്കുകയും എതിർ ദിശയിൽ വന്ന ലോറിയുടെ ടയറിൽ യുവതിയുടെ തല ഇടിക്കുകയും ആണ് ഉണ്ടായത് എന്നും ഇടിച്ച വാഹനങ്ങൾ നിറുത്താതെ പോയെന്നും ദൃക്സാക്ഷികൾ പറയുന്നത് പോലീസും നാട്ടുകാരും സംഭവ സ്ഥലത്ത് ഉണ്ട് CCTV ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു ഇന്ന് രാവിലെ 10മണിയോടെ ആണ് അപകടം .ജോലി ആവശ്യാർത്ഥം സഹോദരൻ ജംഷീറിനൊപ്പംകോട്ടക്കലിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത് അപകടത്തിൽ സഹോദരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു