തിരുവനന്തപുരം വെഞ്ഞാറമൂട് : മിനിവാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ നാലാഞ്ചിറ സ്വദേശി അരവിന്ദിനാണ് (26) പരിക്കേറ്റത്.
ഇന്നലെ രാവിലെ 10.30ന് വെഞ്ഞാറമൂടിന് സമീപം വയ്യേറ്റ് വച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.