പാപ്പിനിശേരി: കല്യാശ്ശേരിയില്‍ കടന്നലിന്‍റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. സെന്‍ട്രല്‍ കരിക്കട്ട് മുത്തപ്പന്‍ മടപ്പുരക്ക് സമീപത്തെ കണ്ണാടിയന്‍ കുഞ്ഞിരാമന്‍ (79) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.30ഓടെ വയലില്‍ പശുവിനെ കെട്ടാന്‍ പോയപ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ നാട്ടുകാര്‍ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാപ്പിനിശേരിയിലെ പഴയ പിജി പ്ലൈവുഡ് കമ്ബനി തൊഴിലാളിയായിരുന്നു കുഞ്ഞിരാമന്‍.
ഭാര്യ: ലളിത. മക്കള്‍: സുരേന്ദ്രന്‍ (ബലിയപട്ടം ടൈല്‍ വര്‍ക്സ്), സുമ. മരുമക്കള്‍: പ്രിയ, മോഹനന്‍. സഹോദരങ്ങള്‍: പരേതനായ ഗോപാലന്‍. സംസ്കാരം നാളെ നടക്കും.
കുഞ്ഞിരാമനെ കൂടാതെ കല്യാശ്ശേരി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി, നിതിന്‍ കെ. സജീവന്‍ പാറപ്പുറത്ത്, റനീഷ് എം. എന്നിവര്‍ക്കും കുത്തേറ്റിരുന്നു.