കണ്ണൂർ: ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് യുവാവ് മരിച്ചു. കണ്ണൂർ അഴീക്കോടാണ് ദാരുണ സംഭവം. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്.
ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുടെ ഭാഗമായി ഫ്ലക്സ് കെട്ടാനായി കയറിയപ്പോഴാണ് നിതീഷ് മരത്തിൽ നിന്ന് വീണത്. ബ്രസീൽ ടീമിന്റെ കടുത്ത ആരാധകനാണ് നിതീഷ്.