നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച്‌ ബേക്കറി മാനേജര്‍ക്ക് ദാരുണാന്ത്യം




അടൂര്‍: കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ ബേക്കറി മാനേജര്‍ മരിച്ചു. അടൂര്‍ നയനം ത‌ിയേറ്ററിന് എതിര്‍വശം തൃശൂര്‍ ബേക്കറിയിലെ മനേജരായിരുന്ന കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് പാണൂര്‍ അനന്ദ സദനത്തില്‍ എം.

ഉണ്ണികൃഷ്ണനാണ്(കണ്ണന്‍-33) മരിച്ചത്.


കെപി റോഡില്‍ ഇന്നലെ അര്‍ദ്ധരാത്രി 12.15-നാണ് സംഭവം. തിരുവല്ലയില്‍ ബേക്കറി അസോസിയേഷന്‍റെ യോഗം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്ബോഴാണ് അപകടം നടന്നത്. ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.


മുരളീധരന്‍ നായരുടേയും സന്തോഷവല്ലിയുടേയും മകനാണ് മരിച്ച ഉണ്ണിക്കൃഷ്ണന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്കി കൈമാറി. ഭാര്യ: ശ്രുതി. മകള്‍: ശിവാനി. സഹോദരന്‍: ഹരികൃഷ്ണന്‍.

Post a Comment

Previous Post Next Post