വീട്ട് മുറ്റത്ത് കാർ തിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് അച്ഛൻ മരിച്ചു മകൻ ഗുരുതര പരിക്ക്




 കണ്ണൂർ  | കരുവഞ്ചാല്‍ ആലക്കോട് നെല്ലിക്കുന്നില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍മറ തകര്‍ത്ത് കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു.

ഇയാളുടെ മകന് ഗുരുതര പരുക്കേറ്റു. ആലക്കോട് നെല്ലിക്കുന്ന് താരാമംഗലത്തെ മാത്തുക്കുട്ടി (55) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ മകന്‍ ബിന്‍സിനെ (18) ഗുരുതരാവസ്ഥയില്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്നു രാവിലെ 10 20 ഓടെയായിരുന്നു അപകടം. പുറത്തേക്ക് പോകാനായി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തിരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് ആള്‍മറ തകര്‍ത്ത് കിണറ്റില്‍ പതിക്കുകയായിരുന്നു. ഓടിക്കൂടിയ സമീപവാസികളും ആലക്കോട് പോലീസും ചേര്‍ന്നാണ് കിണറ്റില്‍ വീണ കാറില്‍ അകപ്പെട്ടവരെ പുറത്തെടുത്തത്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മാത്തുക്കുട്ടി മരിച്ചു. കാറില്‍ കുടു



ങ്ങിക്കിടന്ന ബിന്‍സിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.


പരേതരായ ലൂക്കോസ് (കുര്യാച്ചന്‍ ചേട്ടന്‍)-അന്നക്കുട്ടി ദന്പതികളുടെ മകനാണ് മരിച്ച മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റു മക്കള്‍: ആന്‍സ്, ലിസ്, ജിസ്. സഹോദരന്‍: ജോയി


Post a Comment

Previous Post Next Post