തിരുവനന്തപുരം കഴക്കൂട്ടം : ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് കാറിടിച്ച് മരിച്ചു. കണിയാപുരം എസ്.എസ് മന്‍സിലില്‍ സുല്‍ഫീക്കര്‍ ( 46) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കണിയാപുരം ബസ് ഡിപ്പോയ്ക്ക് അടുത്ത് ദേശീയപാതയിലാണ് അപകടം. വീട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റിലേക്ക് ബൈക്കില്‍ പോകുമ്ബോള്‍ പള്ളിപ്പുറം ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുല്‍ഫീക്കറിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
.മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഖബറടക്കം ഇന്ന് കണിയാപുരം പള്ളിപ്പുറം പരിയാരത്തുകര മുസ്‌ലിം ജമാഅത്തില്‍ നടക്കും. ഒന്നരയാഴ്ച മുമ്ബാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നെത്തിയത്. ഭാര്യ: ബുഷറ. മക്കള്‍: സല്‍മി, സഫ്ന. പിതാവ്: പരേതനായ അഹമ്മദ് കുഞ്ഞ്. മാതാവ്: ഷെരീഫാബീവി.