മലപ്പുറം: ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു.
തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19 വയസ്സ്) ആണ് മരണപെട്ടത്.
തിരൂർക്കാട് നസ്റ കോളേജ് വിദ്യാർത്ഥിയാണ്.
ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് നടന്ന ആക്‌സിഡന്റിൽ തലക്ക് പരിക്ക് പറ്റിയിരുന്നു.രാത്രിയോടെ പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയിരുന്നു.
തിരൂർക്കാട് നസ്‌റ കോളേജിൽ നിന്ന് ഇന്നലെ ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വൈറ്റ്ഗാർഡ് അംഗം കൂടിയാണ് ഹസീബ്..