ശബരിമലയില്‍ രണ്ട് തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു

 


ശബരിമല: ആദ്യ ദിവസം സന്നിധാനത്തേക്ക് ദര്‍ശനത്തിനെത്തിയ രണ്ട് തീര്‍ത്ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രന്‍ പിള്ള (69), ആന്ധ്ര സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്

ചന്ദ്രന്‍ പിള്ള വ്യാഴാഴ്ച വൈകിട്ട് നാലരയോടെ അപ്പാച്ചി മേടിന് സമീപവും സഞ്ജീവ് അഞ്ചു മണിയോടെ നീലിമല ഭാഗത്ത് വെച്ചുമാണ് കുഴഞ്ഞു വീണത്. ഇരുവരെയും പമ്ബയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


അതേസമയം ശബരിമല മണ്ഡലകാലത്ത് ആയിരം താത്കാലിക പോലിസിനെ നിയോഗിക്കും. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് താത്കാലിക പോലീസ്. 660 രൂപ ദിവസ വേതനത്തില്‍ 60 ദിവസത്തേക്കാണ് വനിതകള്‍ അടക്കമാണ് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ നിയമനം.

വിമുക്തഭടന്മാര്‍, വിരമിച്ച്‌ പോലീസുകാര്‍, എന്‍.സി.സി. കേഡറ്റ്‌സ് എന്നിവരെയാണ് നിയമിക്കുക. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാലാണ് തീരുമാനം.

Post a Comment

Previous Post Next Post