കൊച്ചി തുറമുഖത്ത് നിയന്ത്രണം വിട്ട ജീപ്പിടിച്ച്‌ ഒരാള്‍ക്ക് പരിക്ക്



എറണാകുളം  തോപ്പുംപടി: കൊച്ചി തുറമുഖത്ത് നിയന്ത്രണം വിട്ട ജീപ്പ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ ഇടിച്ച്‌ തകര്‍ത്തു.

നിരയായി പാര്‍ക്ക് ചെയ്തിരുന്ന ഒമ്ബത് ഇരുചക്ര വാഹനങ്ങളാണ് തകര്‍ന്നത്. ഒരാള്‍ക്ക് പരിക്കേറ്റു.ബൈക്കില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പിടിച്ചാണ് തുറമുഖത്തെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ ആന്റണി (25) ക്ക് പരിക്കേറ്റത്.ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ മട്ടാഞ്ചേരി വാര്‍ഫിന് സമീപം എഫ്.എ.സി.ടി ടാങ്കിനടുത്താണ് അപകടം നടന്നത്. പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് അപകടമുണ്ടാക്കിയത്. ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഡ്രൈവര്‍ക്ക് തല ചുറ്റിയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഹാര്‍ബര്‍ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post