തിരുവനന്തപുരം പാലോട് : വാമനപുരം നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആറ്റിന്‍പുറം കൊച്ചു പാലോട് വിവി ഭവനില്‍ ബിപിന്‍ (31)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ചെല്ലഞ്ചി പാലത്തിന് സമീപം സപ്തപുരം കടവിലാണ് ബിപിന്‍ കുളിക്കാന്‍ ഇറങ്ങിയത്.ഇയാളുടെ മൃതശരീരം ഒഴുകിവരുന്നത് കണ്ട നാട്ടുകാരാണ് പാലോട് പോലീസില്‍ വിവരം അറിയിച്ചത്.മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.വിജയകുമാരന്‍ നായരുടെയും അമ്ബിയാദേവിയുടെയും മകനാണ്.സഹോദരന്‍ വിശാല്‍ കുമാര്‍.