കാഞ്ഞിരപ്പള്ളി-മേലരുവിയില്‍ വെള്ളത്തില്‍ വീണ മക്കളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് മുങ്ങി മരിച്ചു. കുത്തൊഴുക്കുള്ള ചെക്ക്ഡാമിലെ വെള്ളത്തില്‍ വീണ് തയ്യല്‍ തൊഴിലാളിയായ അടൂര്‍ പുത്തന്‍പുരയ്ക്കല്‍ പ്രകാശ് (52) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.
ആനക്കല്ലില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രകാശന്‍ തയ്യല്‍ തൊഴിലാളിയായ ഭാര്യയോടും മക്കളോടും ഒപ്പം കുട്ടികളുടെ പ്രോജക്ട് വര്‍ക്കിനായി ഫോട്ടോ എടുക്കാനെത്തിയതായിരുന്നു. മേലരുവിയിലെ ചെക്ക് ഡാമില്‍ കുടി നടക്കുമ്പോള്‍ കാല്‍വഴുതി മകള്‍ വെള്ളത്തിൽ വീഴുന്നത് കണ്ട്
രക്ഷപ്പെടുത്താൻ മകൻ എടുത്ത്
ചാടിയതിനു പിന്നാലെ ഇരുവരെയും
രക്ഷിക്കാനായി ശ്രമിക്കുമ്പോഴാണ്
അപകടമുണ്ടായത്. കരക്കുനിന്ന കുട്ടികളുടെ മാതാവ്
നിലവിളിച്ചതിനെ തുടർന്ന് ഓടിക്കൂടിയ
അയൽവാസികളായ ശരത് ശശിയും ,
അജിൻ, ബാബു എന്നീ നാട്ടുകാർ
രക്ഷപ്പെടുത്തുകയായിരുന്നു.
ചെക്ക്ഡാമിൽ ചെളി അടിഞ്ഞ്
കൂടിയിരുന്നതാണ് അപകടത്തിന്
കാരണമായത്. കുട്ടികളെ കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. പ്രകാശിന്റെ മൃതദേഹം
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
മോർച്ചറിയിലാണ്. സംസ്ക്കാരം
തിങ്കളാഴ്ച നടക്കും.