മശ്ശേരിയില്‍ കാറപകടത്തില്‍ വയനാട് സ്വദേശിയായ വ്യാപാരി മരിച്ചു. സുല്‍ത്താന്‍ ബത്തേരി പുളിനാക്കുഴി ഏജന്‍സി ഉടമയും, മാനന്തവാടി എക്‌സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയില്‍ പി.വി മത്തായി (65) ആണ് മരിച്ചത്.
കൊയിലാണ്ടി എടവണ്ണ പാതയില്‍ ഓമശ്ശേരിക്കും മങ്ങാട് ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു അപകടം.
മകന്‍ പോള്‍ മാത്യുവിനെ ജര്‍മ്മനിയിലേക്ക് യാത്രയാക്കി തിരുവനന്തപുരത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുമ്ബോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ ഇറക്കി വെച്ച സ്ലാബില്‍ ഇടിക്കുകയായിരുന്നു.
മത്തായിയുടെ സഹോദരി ലിജി, ഡ്രൈവര്‍ ജോര്‍ജ്ജ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇
ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട്
8606295100
അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆